പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ച സംഭവം; ആപ്പിളിന് വൻ തുക പിഴ

ഉപയോക്താക്കളുടെ അനുമതിയോടും അറിവോടെയുമല്ലാതെ പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ചതിന്റെ പശ്ചാത്തലത്തിൽ ആപ്പിളിന് വൻ തുക പിഴ ഇട്ടു. ഫ്രാൻസിലെ കോമ്പറ്റീഷൻ, കൺസ്യൂമർ അഫയേഴ്‌സ് ആന്റ് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടറേറ്റ് ജനറലാണ് കമ്പനിക്കുമേൽ 2.5 കോടി യൂറോ (192.57 കോടി രൂപയിലധികം) പിഴ ചുമത്തിയത്.
2017 ഡിസംബറിൽ സമാന സംഭവത്തെ തുടർന്ന് കമ്പനി നേരിട്ട് ഇടപെട്ട് വേഗം കുറയ്ക്കുന്നതാണെന്ന് ആപ്പിൾ തന്നെ സമ്മതിച്ചിരുന്നു. മാത്രമല്ല, സംഭവത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ ഉപയോക്താക്കളോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുത്തൻ തലമുറ ഫോണുകളുടെ ബാറ്ററികൾക്ക് വൻ തുക ഈടാക്കുന്ന സാഹചര്യത്തിൽ പ്രവർത്തന വേഗം കുറച്ച നടപടി ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here