Advertisement

ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് നീക്കും: ട്വന്റിഫോർ ഇംപാക്ട്

February 12, 2020
1 minute Read

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് നീക്കും. സിന്റിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതിയുടേതാണ് നടപടി. പത്തിരിപ്പാല ഗവ: ആർട്സ് കോളേജിലെ ജേണലിസം ഉത്തരക്കടലാസുകൾ കാണാതായ സംഭവം 24 ആണ് റിപ്പോർട്ട് ചെയ്തത്. വിവിധ കോളേജുകളിൽ നിന്നുള്ള 100 ഓളം ഉത്തരക്കടലാസുകൾ കാണാതായെന്നാണ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ.

പാലക്കാട് പത്തിരിപ്പാല ഗവ: കോളജിലെ ബി എ മലയാളം, ഇംഗ്ലീഷ് വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ജേണലിസം ഉത്തരക്കടലാസാണ് യൂണിവേഴ്സിറ്റി പരീക്ഷാ ഭവനിൽ നിന്ന് നഷ്ടമായത്. വീഴ്ച്ച മറച്ച് വെയ്ക്കാൻ, വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാണിച്ച് യൂണിവേഴ്സിറ്റി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ വിഷയം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ പുനഃപരീക്ഷ നടത്താമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പറഞ്ഞു. പക്ഷെ, തങ്ങൾ അതിനൊരുക്കമല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഒരു സെമസ്റ്റർ മൊത്തത്തിൽ നഷ്ടമാകുന്നത് തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം 24 ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ സമഗ്രാന്വേഷണം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിക്ഷ സിന്റിക്കേറ്റ് സ്ഥിരം സമിതി ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

പത്തിരിപ്പാല കോളജ് കൂടാതെ മഞ്ചേരി നോബിൾസ് വനിത കോളജ്, കോഴിക്കോട് ഹോളിക്രോസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള 100 ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും യുണിവേഴ്സിറ്റി അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച്ച തന്നെ പുന:പരീക്ഷ നടത്തി തൊട്ടടുത്ത ദിവസം തന്നെ ഫലം പ്രസിദ്ധീകരിക്കാനും സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. മൂല്യനിർണ്ണയം കേന്ദ്രീകൃത ക്യാമ്പുകളിൽ മാത്രമായി നടത്താനാണ് പുതിയ നീക്കം.

Story Highlights: Calicut University, Answer Sheets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top