എറണാകുളം ജില്ലയിലെ പശുക്കൾക്ക് കാപ്രിപോക്‌സ് വൈറസ് ബാധ

എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ പശുക്കൾക്ക് കാപ്രിപോക്‌സ് വൈറസ് ബാധ വ്യാപകമാകുന്നതായി കണ്ടെത്തൽ. 233 പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ വ്യാപകമായതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ ക്ഷീര കർഷകർ.

എറണാകുളം ജില്ലയിലെ 36 പഞ്ചായത്തുകളിലെ 233 പശുക്കൾക്കാണ് നിലവിൽ കാപ്രിപോക്‌സ് രോഗം കണ്ടെത്തിയിരിക്കുന്നത്. കോതമംഗലത്തും മുവാറ്റുപുഴയിലുമാണ് രോഗം കൂടുതലും
സ്ഥിരീകരിച്ചിരിക്കുന്നത്. പശുക്കളിൽ ചർമ്മ മുഴ ഉണ്ടാക്കുന്ന വൈറസ് വ്യാപകമാവുകയും ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും മൃഗ സംരക്ഷണ വകുപ്പിനെയും കർഷകരെയും ആശങ്കയിലാക്കുന്നു.

വൈറസ് ബാധക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ മുഴുവൻ പശുക്കളിലും പ്രതിരോധ കുത്തിവെപ്പ് നടത്തി. കഴിഞ്ഞ ദിവസം മാത്രം 54 പശുക്കളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വൈറസ് ബാധയുള്ള പശുക്കളെ സംബന്ധിച്ച വിവരങ്ങൾ ക്ഷീര കർഷകർ മൃഗസംരക്ഷണ വകുപ്പിന് കൃത്യമായി നൽകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ലൈബി പോളിൻ അറിയിച്ചു.

Story Highlights- Cow, Virusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
20 പേർ മരിച്ചു
ഹെൽപ്‌ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More