Advertisement

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 1115 ആയി

February 12, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1115 ആയി. ചൊവ്വാഴ്ച ചൈനയില്‍ നൂറിലേറെ പേരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 45,171 ആയി. ഇന്നലെ 2,015 പുതിയ കേസുകളും 97 മരണങ്ങളുമുണ്ടായതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. 3,342 നിരീക്ഷണത്തിലാണ്.

അതേസമയം, ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കൊവിഡ് 19 ഔദ്യോഗിക നാമം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം അറിയിച്ചു.

അതേസമയം, ഹോങ്കോങ്ങിലും മക്കാവുവിലും വൈറസ് പകരുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ വൈകിട്ടുവരെ ഹോങ്കോങ്ങില്‍ 49 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മക്കാവുവില്‍ പത്തും തായ്വാനില്‍ 18ഉം പേര്‍ക്കു കൊറോണ ബാധയുണ്ട്.

ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ചു. കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Story Highlights- Corona virus, death toll 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here