ഇന്ത്യൻ യുവ താരം സഞ്ജീവ് സ്റ്റാലിൻ പോർച്ചുഗീസ് ടോപ്പ് ടയർ ക്ലബിൽ

ഇന്ത്യൻ യുവ പ്രതിരോധ താരം സഞ്ജീവൻ സ്റ്റാലിൻ പോർച്ചുഗീസ് ടോപ്പ് ടയർ ക്ലബായ സിഡി ഏവ്സുമായി കരാർ ഒപ്പിട്ടു. കഴിഞ്ഞ കുറച്ചു കാലമായി ഏവ്സിൽ ട്രയൽസിലായിരുന്ന താരത്തിൻ്റെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചാണ് ക്ലബ് യുവതാരവുമായി കരാർ ഒപ്പിട്ടത്. രണ്ടു വർഷത്തേക്കാണ് കരാർ. 19കാരനായ താരം ഏവ്സിൻ്റെ റിസർവ് ടീമിലാവും ആദ്യം കളി തുടങ്ങുക. പിന്നീട് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മെയിൻ ടീമിലേക്ക് പരിഗണിക്കും.

ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന സ്റ്റാലിൻ ഐലീഗിൽ ഇന്ത്യൻ ആരോസിലും കളിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ സ്റ്റാലിൻ ഇന്ത്യൻ ആരോസിനു വേണ്ടിയാണ് ബൂട്ടു കെട്ടിയത്. ഛണ്ഡിഗഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സ്റ്റാലിൻ. ഇന്ത്യൻ ആരോസിനു വേണ്ടി സ്റ്റാലിൻ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യ അണ്ടർ-17 ടീമിൽ 32 മത്സരങ്ങൾ കളിച്ച 19കാരൻ മൂന്നു ഗോളുകളും നേടി. അണ്ടർ-20 ടീമിൽ നാലു മത്സരങ്ങളിലും സ്റ്റാലിൻ കളിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയും മലയാളി മുഡ്ഫീൽഡർ ആഷിഖ് കുരുണിയനും യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടി കളിച്ചിരുന്നു. ഛേത്രി, അമേരിക്കൻ ക്ലബ് കൻസാസ് സിറ്റിക്കു വേണ്ടിയും പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിൻ്റെ റിസർവ് ടീമിനു വേണ്ടിയും കളിച്ചിരുന്നു. ആഷിഖ് കുരുണിയനാവട്ടെ, സ്പാനിഷ് ക്ലബ് വില്ലാറയലിൽ ലോൺ അടിസ്ഥാനത്തിലാണ് കളിച്ചത്.

Story Highlights: Indian defender Stalin Sanjeev has signed for Portuguese top-tier side

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top