ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കൽ; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിൽ ആക്കിയെന്ന ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡറാണ് പിന്മാറിയത്.
Read Also: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു
കേസിൽ നാളെ പുതിയ ബെഞ്ച് വാദം കേൾക്കും. ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം ചുമത്തി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ആരോപിച്ച് സഹോദരി സാറാ അബ്ദുള്ള പൈലറ്റാണ് ഹർജി സമർപ്പിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.
omar abdullah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here