സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച. തദ്ദേശ ഭരണ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ എല്ലാ പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.
Read Also: ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കൽ; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
2018 ഡിസംബറിൽ തന്നെ പദ്ധതി തയാറാക്കി അംഗീകാരം നേടിയിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നീക്കിയതിന് ശേഷം സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തി പദ്ധതി പരിഷ്‌കരിക്കുകയും ചെയ്തു. ഇതിനായുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ പദ്ധതി നടത്തിപ്പ് ഇഴഞ്ഞ് നീങ്ങുകയാണ്.
ആകെ പദ്ധതി തുകയുടെ 56.58 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചു. 41 ശതമാനം മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ്. കോർപറേഷനുകളാണ് ഏറ്റവും പിന്നിലുള്ളത്. 29 ശതമാനം മാത്രമാണ് കോർപറേഷനുകൾ ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 40.94 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകളും പദ്ധതി തുക ചെലവഴിക്കുന്നതിൽ വീഴ്ച വരുത്തി. 61 ശതമാനം തുക മാത്രമേ ചെലവഴിക്കാൻ വകുപ്പുകൾക്ക് കഴിഞ്ഞിട്ടുള്ളൂ. ഇഴഞ്ഞുനീങ്ങുന്നതിൽ മിക്കതും ആരോഗ്യ, സാമൂഹ്യ, സുരക്ഷാ മേഖലകളിലുള്ള പദ്ധതികളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെയാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here