Advertisement

ഒറ്റ ഗോൾ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് ഇനി സിനിമയിലും

February 12, 2020
Google News 2 minutes Read

ഒറ്റ ഗോൾ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ്. കാലിന് ചെറിയ പരിക്കുണ്ടെങ്കിലും അത് കാര്യമാക്കാതെയാണ് ഈ മിടുക്കൻ സിറ്റി ലീഗിലും മാന്ത്രിക ഗോൾ അടിക്കാൻ ഒരുങ്ങുന്നത്. ഫുട്‌ബോളിന് പുറമെ പുതുതായി ഇറങ്ങാൻ പോകുന്ന ആനപറമ്പിലെ വേൾഡ് കപ്പ് എന്ന സിനിയമയിലും ഒരു പ്രധാന കഥാപാത്രമായി ഡാനിഷ് എത്തുന്നുണ്ട്.

മീനങ്ങാടിയിൽ നടന്ന അണ്ടർ 9 ഫൈവ്‌സ് ടൂർണമെന്റിന്റെ ഫൈനലിൽ ആയിരുന്നു ആ മാന്ത്രിക ഗോളിന്റെ പിറവി.

മകന്റെ ഫുട്‌ബോൾ കമ്പത്തിന് ഒപ്പം നിൽക്കുന്ന പിതാവ് അബു ഹാഷിമാണ് വിഡിയോ പകർത്തിയത്. ഫാമിലി ഗ്രൂപ്പിൽ മാത്രം ഷെയർ ചെയ്ത മകന്റെ വീഡിയോ ഇന്ന് ലോകം മൊത്തം വൈറൽ ആയതിന്റെ അമ്പരപ്പിലാണ് കുടുംബം.

Story Highlights- Goal, Zero Goal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here