Advertisement

രാജ്യദ്രോഹക്കുറ്റമുൾപ്പെടെ നിരവധി ആരോപണങ്ങൾ; കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈജു ഹമീദിന് സസ്പെൻഷൻ

February 13, 2020
Google News 1 minute Read

കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈജു ഹമീദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സൈജു ഹമീദിനെതിരായ പരാതിയിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് നടപടി. നിരവധി ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉണ്ടായിരുന്നത്.

രാജ്യദ്രോഹക്കുറ്റമുൾപ്പെടെയുള്ള നിരവധി ഗുരുതരമായ ആരോപണങ്ങളാണ് സൈജു ഹമീദിനെതിരായ റിപ്പോർട്ടിൽ പറയുന്നത്. മതിയായ യോഗ്യതയില്ലാത്ത ക്ലീനിംഗ് സ്റ്റാഫിനെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി നിയമിച്ചു, അടുപ്പക്കാർക്കായി പുതിയ തസ്തിക നിർമ്മിച്ച് നിയമനം നടത്തി, ഫാർമസിസ്റ്റ് തസ്തികയിൽ സ്ഥിരം ജീവനക്കാരെ നിയോഗിക്കാതെ താൽക്കാലിക ജീവനക്കാർക്ക് നിയമനം നൽകി എന്നീ ആരോപണങ്ങൾ സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കൂടാതെ സർക്കാരിൻറെ ആർദ്രം പദ്ധതിക്കെതിരെ പരിഹാസ്യമായ മെസ്സേജുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ഇന്ത്യയുടെ ദേശീയപതാക തലകീഴായി പ്രദർശിപ്പിച്ചതും ഗുരുതരമായ കുറ്റമായി വിലയിരുത്തിയാണ് നടപടി. നാളത്തെ കേരളം ലഹരി വിമുക്ത കേരളം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച ധർമ്മചക്ര ഗ്രീൻ ക്രസന്റ് ഇന്ത്യ എന്ന സംഘടനയുടെ പേര് പ്രദർശിപ്പിച്ചത് മേലധികാരികളുടെ അനുമതി വാങ്ങാതെയാണ്. ഇതേ ബാനറിലാണ് ഇന്ത്യയുടെ ദേശീയപതാക തലകീഴായി പ്രദർശിപ്പിച്ചതായി പരാതിയുള്ളത്.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുൾപ്പടെയുള്ള നിരവധി കുറ്റങ്ങളും സൈജു ഹമീദിന്റെ പേരിൽ ചുമത്തിയിട്ടുണ്ട്. കൂടാതെ ആരോപണങ്ങൾക്ക് സൈജു ഹമീദ് വളരെ ലാഘവത്തോടെയുള്ള മറുപടിയാണ് നൽകിയിരിക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫിസിലെ ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കൃഷ്ണവേണിക്ക് സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല നൽകി.

Story Highlights: Kollam Victoria hospital superintendent Saiju Hameed Suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here