Advertisement

ഭൂമി ഇടപാട്‌ ; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

February 13, 2020
1 minute Read

എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മുൻ ഫിനാൻസ് ഓഫീസർ ജോഷി പുതവയെയും കേസിൽ പ്രതി ചേർത്തു.

സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തത്. ഭൂമിയിടപാടിൽ ഇതടക്കം 6 ഹർജികളിൽ കോടതി കേസെടുത്തിട്ടുണ്ട്. മുൻ കേസുകളിൽ കർദിനാൾ ഇടക്കാല സ്റ്റേ നേടിയിട്ടുണ്ട്. തൃക്കാക്കരയിലെ അലക്‌സിയൻ ബ്രദേഴ്‌സിന്റെ ഭൂമി വിൽപന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

Story high light: Land transaction case, Mar George Alencherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top