കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും സംഘർഷം; മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് സമരത്തിനിടെ വീണ്ടും സംഘർഷം. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.
കോട്ടയം ബേക്കർ ജംഗ്ഷൻ ബ്രാഞ്ചിലായിരുന്നു സംഭവം. ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബ്രാഞ്ച് തുറക്കാൻ എത്തിയ ജീവനക്കാർക്ക് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഇതിനിടെയാണ് സിഐടിയു നേതാക്കൾ പൊലീസിനു നേരെ തട്ടിക്കയറിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി. മനോരമ ന്യൂസ് ക്യാമറമാൻ സി അഭിലാഷിന് മർദ്ദനമേറ്റു. ക്യാമറ തല്ലി തകർക്കാൽ ശ്രമിച്ച നേതാക്കൾ ഭീഷണി മുഴക്കുകയും ചെയ്തു.
സിഐടിയു നേതാക്കളായ ബോസ്, രാജു എന്നിവരാണ് മർദനത്തിന് നേതൃത്വം നൽകിയത്. പരുക്കേറ്റ അഭിലാഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. രണ്ടാഴ്ച മുമ്പ് ഇതേ ബ്രാഞ്ചിൽ ജോലിക്കെത്തിയ വനിത ജീവനക്കാർക്ക് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറിൽ തിരുകി വെച്ച മദ്യക്കുപ്പികൾ നീക്കം ചെയ്ത് ബ്രാഞ്ച് തുറന്നു നൽകിയത് പൊലീസ് ആണ്. മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞ് മടങ്ങിയ വനിത ജീവനക്കാർക്കെതിരെ ഇന്നലെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ന് മാധ്യമപ്രവർത്തകർക്ക് നേരെ ഇന്ന് ആക്രമണം ഉണ്ടായത്.
Story highlight: CITU activists attacked the journalists, muthoot finance,kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here