കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമലനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും.

ഉപദേവതകളുടെ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിക്ക്‌ സമീപം മേൽശാന്തി അഗ്‌നി പകർന്ന ശേഷം മാത്രമേ അയ്യപ്പദർശനത്തിനായി എത്തിയ ഭക്തർക്ക് പതിനെട്ടാം പടി കയറിയുള്ള ദർശനം അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാകില്ല. 18 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Story highlight: Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top