നിലക്കടലയിലും മട്ടൺ കറിയിലും കറൻസി ! ഇത് കള്ളപ്പണ കടത്തിന്റെ പുതിയ രീതി ! ദൃശ്യങ്ങൾ പുറത്ത്

നിലക്കടലയിലും മട്ടൺ കറിയിലും കറൻസി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘം. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെയാണ് സുരക്ഷാ സേനയുടെ കണ്ണു തള്ളിച്ച സംഭവം അരങ്ങേറിയത്.

സൗദി റിയാൽ, ഖത്തറി റിയാൽ, കുവൈത്തി ദിനാർ, ഒമാനി റിയാൽ, യൂറോ എന്നിങ്ങനെ 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികളാണ് നിലക്കടലയ്ക്കുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് ടൂറിസ്റ്റ് വിസയിലെത്തിയ മുറാദ് ആലമിൽ നിന്നാണ് വിദേശ കറൻസികൾ കണ്ടെത്തിയത്.

കറിയായി പാകം ചെയ്ത മട്ടൺ കഷ്ണങ്ങളുടെ അകത്തും കറൻസികൾ ഒളിപ്പിച്ചിരുന്നു. ബിസ്‌ക്കറ്റ് പായ്ക്കറ്റിനകത്തും നോട്ടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

നോട്ടുകൾ കടത്താൻ ശ്രമിച്ച ആലമിനെ കസ്റ്റംസ് വിഭാഗത്തിന് ഏൽപ്പിച്ചു. ഉത്തർ പ്രദേശ് സഹാരൺപൂർ സ്വദേശിയായ മുറാദ് ആലം തന്റെ യജമാനന്റെ കൽപ്പന പ്രകാരമാണ് ഭക്ഷണ സാധനങ്ങളുമായി വിമാനത്താവളത്തിൽ എത്തിയതെന്ന് സിഐഎസ്എഫ് അധികൃതരോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Story Highlights- Currencyനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
20 പേർ മരിച്ചു
ഹെൽപ്‌ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More