ടെലികോം കമ്പനികൾ ഇന്ന് അർധരാത്രിക്ക് മുൻപ് കുടിശിക തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ്

ടെലികോം കമ്പനികൾക്ക് മേൽ സർക്കാർ പിടിമുറുക്കുന്നു. എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ ഇന്ന് അർധരാത്രിക്ക് മുൻപ് കുടിശിക തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ്. എജിആർ തുക വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ ഈ നടപടി. ഇതനുസരിച്ച് ടെലികോം കമ്പനികൾക്ക് സർക്കിൾ തിരിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്‌.

എജിആർ കുടിശിക തുകയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണം. അല്ലാത്ത പക്ഷം വിശ്വാസ്യത ഉറപ്പാക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനുമായി ഒരു വലിയ തുക നൽകാൻ തയാറാകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.  കുടിശിക തുക പ്രകാരം ഭാരതി എയർടെൽ 35,500 കോടി രൂപയും വോഡഫോൺ ഐഡിയ 53,000 കോടി രൂപയും പ്രവർത്തനരഹിതമായ ടാറ്റ ടെലി സർവീസസ് 14,000 കോടി രൂപയുമാണ് നൽകാനുള്ളത്.

Story highlight: telecom compines, AGR amount

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top