Advertisement

പുൽവാമ ഓർമിച്ച് രാഹുൽ ഗാന്ധി; ഒപ്പം മൂന്ന് ചോദ്യങ്ങളും

February 14, 2020
Google News 3 minutes Read

പുൽവാമയിൽ ജീവത്യാഗം ചെയ്ത ജവാന്മാരെ ഓർമിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. തൻ്റെ വയനാട് ഓഫിസ് ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാഹുൽ ഓർമ പുതുക്കിയത്. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശി വിവി വസന്തകുമാറിന് അദ്ദേഹം പ്രണാമം അർപ്പിക്കുകയും ചെയ്തു.

‘പുൽവാമ ആക്രമണത്തിൽ ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ഓർമകൾക്ക് ഇന്നേക്ക് ഒരു വയസ്സ്. ആക്രമണത്തിൽ വീരമൃത്യു വരിച്ച
ധീരനായ രക്തസാക്ഷി, വയനാടിന്റെ വീരപുത്രൻ വി. വി. വസന്ത കുമാറിന്റെ സ്മരണകൾക്ക് മുമ്പിൽ ശതകോടി പ്രണാമങ്ങൾ.’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ട്വിറ്റർ അക്കൗണ്ടിലൂടെ ചില ചോദ്യങ്ങളും രാഹുൽ ഉയർത്തിയിരുന്നു. 3 ചോദ്യങ്ങളാണ് രാഹുൽ ചോദിച്ചത്. ആർക്കാണ് ആക്രമണത്തിലൂടെ പ്രയോജനം ലഭിച്ചതെന്നും അന്വേഷണ ഫലം എന്താണെന്നും സുരക്ഷാ വീഴ്ചക്ക് ആരാണ് ഉത്തരവാദികളെന്നും രാഹുൽ ചോദിച്ചു.

‘പുൽവാമ ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച 40 ധീരജവാന്മാരെ സ്മരിക്കുമ്പോൾ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു
1.ആക്രമണത്തിലൂടെ ആർക്കാണ് പ്രയോജനം ലഭിച്ചത് ?
2.ആക്രമണത്തെ കുറിച്ചുള്ള അന്വേഷണ ഫലം എന്താണ് ?
3.ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചകൾക്ക് ആരൊക്കെയാണ് ഉത്തരവാദികൾ ?’- ട്വീറ്റിലൂടെ രാഹുൽ ചോദിച്ചു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചത്. ഫെബ്രുവരി 14ന് വൈകിട്ട് 3.15നാണ് ശ്രീനഗറിൽ നിന്ന് 32 കിലോമീറ്റർ ദൂരെ അവന്തിപ്പോരയിലെ ലക്പുരയിൽ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. 78 ബസ്സുകളിലായി, 2547 സി.ആർ.പിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Story Highlights: Pulwama Attack, Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here