റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല; വാർത്ത അടിസ്ഥാന രഹിതമെന്ന് സിംഗപ്പൂർ എംബസി

കൊറോണ വൈറസ് ബാധയെ തുടർന്ന് സിംഗപ്പൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിംഗപ്പൂർ എംബസി. രാജ്യത്ത് അത്തരത്തിലൊരു സാഹചര്യമില്ലെന്നും ജനങ്ങൾ സുരക്ഷിതരാണെന്നും സിംഗപ്പൂർ എംബസി അറിയിച്ചു.

58 പേർക്കാണ് നിലവിൽ സിംഗപ്പൂരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുളളത്. ഇവരൊക്കെ നിരീക്ഷണത്തിലാണ്. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. കരുതലിനായി ഓറഞ്ച് അലേർട്ട് മാത്രമാണ് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളളത്. മറ്റ് വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സിംഗപ്പൂർ ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Story highlight: Red alert not announced, Singapore embassy,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top