പ്രിയപ്പെട്ടവർക്കൊപ്പം ഹെലികോപ്റ്ററിൽ പറക്കാൻ അവസരം; ഇത് ഞങ്ങൾ നൽകുന്ന പ്രണയദിന സമ്മാനം

പ്രിയപ്പെട്ടവർക്കൊപ്പം ഹെലികോപ്റ്ററിൽ പറക്കാൻ സുവർണാവസരമൊരുക്കി ട്വന്റിഫോറും
ഫ്‌ളവേഴ്‌സും. ഹൃദയം തൊടുന്ന പ്രേമലേഖനങ്ങൾ ക്ഷണിച്ചുകൊണ്ട് ഫ്‌ളവേഴ്‌സും ട്വന്റിഫോറും ഓൺലൈൻ പ്രേക്ഷകർക്കായി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ മികച്ച പ്രേമലേഖനങ്ങൾ കമന്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനം.
തെരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് കൊച്ചിയുടെ സുന്ദരമായ ആകാശ കാഴ്ചകൾ ആസ്വദിച്ച് പ്രിയപ്പെട്ടവർക്കൊപ്പം ഹെലികോപ്റ്ററിൽ പറക്കാം. മത്സരത്തിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നാളെ രാത്രി 12 മണി വരെ മാത്രമേ എൻട്രികൾ സ്വീകരിക്കുകയുള്ളു.
വെല്ലിംഗ്ടൺ ഐലൻഡിൽ നിന്നാകും ടേക്ക് ഓഫ്. വിമാനയാത്ര എന്ന ആഗ്രഹം കൈയ്യെത്തിപ്പിടിക്കാവുന്ന ഒന്നാണെങ്കിലും ഹെലികോപ്റ്റർ യാത്ര എന്നത് എല്ലാവർക്കും പ്രാപ്യമായ ഒന്നല്ല. ഈ ഒരു അവസരമാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്.
ഞങ്ങൾക്ക് വന്ന കമന്റുകളിൽ നിന്ന് ചിലത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here