പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്ത്; തിരുവനന്തപുരം മികച്ച ജില്ല പഞ്ചായത്ത്

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പാപ്പിനിശ്ശേരി പഞ്ചായത്തിന്. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഒന്നാം സ്ഥാനം നേടിയപ്പോൾ എറണാകുളത്തെ മുളന്തുരുത്തി പഞ്ചായത്ത് രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരുവനന്തപുരത്തെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം തൃശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും കോട്ടയത്തെ ളാലം ബ്ലോക്ക് പഞ്ചായത്തും നേടി.

മികച്ച ജില്ല പഞ്ചായത്തിനുള്ള പുരസ്‌കരം തിരുവനന്തപുരം ജില്ല പഞ്ചായത്തിനാണ്. കണ്ണൂർ രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാം സ്ഥാനത്തിന് എറണാകുളം, കൊല്ലം ജില്ല പഞ്ചായത്തുകൾ ഒരുപോലെ അർഹത നേടി.

ഒന്നാം സ്ഥാനം നേടിയ ത്രിതല പഞ്ചായത്തുകൾക്ക് സമ്മാനമായി 25 ലക്ഷവും രണ്ടാം സ്ഥാനത്തെത്തിയ പഞ്ചായത്തുകൾക്ക് 20 ലക്ഷവും മൂന്നാം സ്ഥാനത്തെത്തിയവർക്ക് 15 ലക്ഷവും ലഭിക്കും. ഫെബ്രുവരി 18,19 തീയതികളിൽ വയനാട് വൈത്തിരിയിൽ സംഘടിപ്പിച്ചിരിക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Story highlight: Papiniserry, thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top