സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചന: കടകംപള്ളി സുരേന്ദ്രൻ

സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റിപ്പോർട്ടിലുള്ളത് എന്ന് സൂചിപ്പിക്കാതെയാണ് പ്രതിപക്ഷ നേതാവ് സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ സഭയിൽ ഉന്നയിച്ചത്. ഇത് ചട്ട ലംഘനമാണെന്നും ഇതിനർത്ഥം സിഎജി റിപ്പോർട്ട് ചോർന്നുവെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രം ഇടപെടും: കേന്ദ്രമന്ത്രി വി മുരളീധരന്‍

സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പുറത്ത് വന്നില്ല. 2013ൽ യുഡിഎഫ് സർക്കാർ ആയിരുന്നു ഭരണത്തില്‍ എന്നത് മറച്ചുവയ്ക്കാൻ പരിശ്രമം നടന്നില്ലേയെന്നും സംശയിച്ചാൽ തെറ്റില്ല.

നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റേത് വളരെ ആസൂത്രിതവും സംഘടിതവുമായ അവതരണമായിരുന്നു. സിഎജി റിപ്പോർട്ട് ചോർന്നുവെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സർക്കാരിന്റെ അഭിപ്രായമാണെന്നും കടകംപള്ളി. ഡിജിപിയെ പിന്തുണച്ച് ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു.

ഡിജിപിയുടെ വിദേശയാത്രയെക്കുറിച്ച് കേന്ദ്ര മന്ത്രി പറയുന്നത് അദ്ദേഹത്തിന് അറിവുള്ള കാര്യങ്ങൾ ആയിരിക്കും. സിഎജി റിപ്പോർട്ട് തുടർപ്രക്രിയയാണ് എന്നും ഇത്തരം പരാമർശങ്ങൾ എന്നും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവയിൽ വച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

 

kadakampalli, cag report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top