കൊറോണ വൈറസ് ബാധ; ചൈനക്ക് സൗദി അറേബ്യയുടെ സഹായം

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചൈനയ്ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി ചൈനീസ് എംബസി പ്രതിനിധികളും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സംയുക്ത കരാറിൽ ഒപ്പുവെച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ചൈനയ്ക്ക് അടിയന്തിര സഹായം നൽകാൻ ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ചൈനക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് കാനഡ, അമേരിക്ക, ചൈന, നോർവെ എന്നിവിടങ്ങളിലെ കമ്പനികളുമായാണ് കരാർ ഒപ്പുവെച്ചത്.
സൽമാൻ രാജാവിന്റെ ഉപദേശഷ്ടാവും റിലീഫ് സെന്റർ ഡയറക്ടറുമായ ഡോ. അബ്ദുല്ല അൽ റബിയ, ചൈനീസ് അംബാസഡർ ചെൻ വെയ്ക്കിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. റിലീഫ് സെന്റർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അറബി ഭാഷയിൽ വികാര നിർഭരമായാണ് ചൈനീസ് അംബാസഡർ പ്രസംഗിച്ചത്.
ദുരിതാശ്വാസ സാമഗ്രികൾ വുഹാൻ ഉൾപ്പെയൈുളള പ്രദേശങ്ങളിൽ വിതരണം ചെയ്യുമെന്ന് അംബാസഡർ പറഞ്ഞു. ഡോക്ടർമാർക്കും രോഗികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് സൗദിയുടെ സഹായം. സൗദി അറേബ്യയുടെ സഹായ ഹസ്തത്തോട് ചൈനീസ് ജനതയുടെ കടപ്പാട് അറിയിക്കുന്നതായും അംബാസഡർ ചെൻ വെയ്ക്കിംഗ് പറഞ്ഞു.
കാനഡയിലെ എക്സ്ട്രാ മെഡ്, അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക, ചൈനീസ് കമ്പനികളായ ഐഡൻ ഇൻവെസ്റ്റ്മെന്റ്, മെഡിടെക്ക്, ജാവ്റോൺ, നോർവീജിയൻ കമ്പനിയായ ഐബിഐ ഗാർഡ് എന്നിവരുമായി ചൈനയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്.
Story highlight: Coronavirus infection, Saudi Arabia’s aid to China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here