വാലന്റൈൻസ് ദിനത്തിൽ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

വാലന്റൈൻസ് ദിനത്തിൽ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ സ്വദേശി സഗീറാണ് പൊലീസിന്റെ പിടിയിലായത്. കാമുകി തന്നെ അവഗണിക്കുന്നുവെന്ന സംശയമാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സഗീർ എന്ന യുവാവ് തന്റെ കാമുകിയായ പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. എറണാകുളം എംജി റോഡിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി സ്‌കൂട്ടറിൽ സുഹൃത്തിനെ മെട്രോ സ്റ്റേഷനിലാക്കി മടങ്ങുമ്പോഴായിരുന്നു കാറിടിച്ച് തെറിപ്പിച്ചത്. പെൺകുട്ടിയെ അപകടപ്പെടുത്തിയ ശേഷം സഗീർ വാഹനം നിർത്താതെ പോവുകയായിരുന്നു. വീഴ്ച്ചയിൽ സാരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ സഗീറിനെ കോടതി റിമാന്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here