കഞ്ചാവ് സംഘത്തെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

കായംകുളത്ത് കഞ്ചാവ് സംഘത്തെ പിടികൂടാന്‍ പോയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കഞ്ചാവ് സംഘമാണ് പൊലീസുകാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. ഏറ്റുമുട്ടലിനിടെ ഷാഫി എന്ന പൊലീസുകാരന് പരുക്കേറ്റു.

പരുക്കേറ്റ പൊലീസുകാരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. സംഘത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കായംകുളം സ്വദേശി ഇര്‍ഫാന്‍ ആണ് പൊലീസിന്റെ പിടിയിലായത്.

Story Highlights- Pepper spray, policemen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top