Advertisement

വി എസിന്റെ ആരോഗ്യ നിലയെക്കുറിച്ച് വ്യാജ വാർത്ത; പൊലീസിൽ പരാതി നൽകി

February 15, 2020
Google News 1 minute Read

ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാർത്തകളെന്ന് മകൻ വി എ അരുൺകുമാർ. മൈനർ സ്ട്രോക്കിനെ തുടർന്ന് ഒരു മാസത്തിലധികമായി വീട്ടിൽ കഴിയുകയാണ് വി എസ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല’: വി എസ് അച്യുതാനന്ദൻ

മൈനർ സ്ട്രോക്കിനെതുടർന്നുണ്ടായ ശാരീരികവിഷമതകൾ കുറഞ്ഞു. അണുബാധ ഒഴിവാക്കാൻ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഓഫീസ് കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. വൈകാതെ മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുബുദ്ധികളാണെന്നും വി എ അരുൺകുമാർ ആരോപിച്ചു.

വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാർ ഡിജിപിക്ക് ഇത് സംബന്ധിച്ച പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഒരു സ്വകാര്യ മാധ്യമം വഴി വ്യാജ വാർത്ത പ്രചരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here