മൂന്നാം വട്ടവും ആംആദ്മി സർക്കാർ; അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുന്നു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് അധികാരമേൽക്കും.

70 ൽ 62 സീറ്റ് നേടിയ തിളക്കത്തോടെയാണ് അരവിന്ദ് കെജ്‌രിവാൾ ഇന്ന് അധികാരമേൽക്കുന്നത്. ഡൽഹി രാംലീല മൈതാനത്ത് രാവിലെ 12.15 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. ഒരു ലക്ഷത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും പ്രധാനമന്ത്രി എത്തില്ല. സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർക്കും ആംആദ്മി പാർട്ടിയുടെ പ്രത്യേക ക്ഷണമുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗൈലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവർ മന്ത്രിമാരായി ചുമതലയേൽക്കും. പുതുമുഖങ്ങളായി അതിഷി, അമാനത്തുള്ള ഖാൻ എന്നിവർ അടുത്തഘട്ടത്തിൽ മന്ത്രിസഭയിലെത്തിയേക്കും.

Story Highlights: arvind kejriwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top