‘ഗെഹ്‌ലോട്ടിന് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല, രാജി ബിജെപിയുടെ വൃത്തികെട്ട ഗൂഢാലോചന’, പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി

കൈലാഷ് ഗെഹ്‌ലോട്ടിന്റെ രാജി ബിജെപിയുടെ വൃത്തികെട്ട ഗൂഢാലോചന എന്ന് ആം ആദ്മി പാര്‍ട്ടി . ഗെഹ്‌ലോട്ട് നിരവധി ഇഡി, ആദായനികുതി കേസുകള്‍ നേരിടുന്നുണ്ട്. അദ്ദേഹത്തിനെതിരെ ഇഡിയും ആദായ നികുതി വകുപ്പും നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന് മറ്റു മാര്‍ഗമില്ല – ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കൈലാഷ് ഗെഹ്‌ലോട്ടിന്റെ രാജി മുഖ്യമന്ത്രി അതിഷി സ്വീകരിച്ചു.
അതേസമയം, ഗെഹ്‌ലോട്ടിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ തയാറായില്ല. രാജിയെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നയുടന്‍ അദ്ദേഹം മൈക്ക് മുതിര്‍ന്ന നേതാവ് ദുര്‍ഗേഷ് പതകിന് കൈമാറുകയായിരുന്നു. ഗെഹ്‌ലോട്ട് പോയതിന് പിന്നാലെ ബിജെപി മുന്‍ എം എല്‍ എ അനില്‍ ജാ, ആം ആദ്മി പാര്‍ട്ടി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോട്ട് മന്ത്രിസ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഉള്‍പ്പടെയാണ് രാജിവെച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.രാജിക്കത്തില്‍ പാര്‍ട്ടിക്കുള്ളിലെ ക്രമക്കേടുകളും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
Story Highlights : Gahlot’s resignation is a part of BJP’s dirty politics , says AAP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here