ഡിജിപിക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി രണ്ട് കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയാക്കി

പൊലീസ് നവീകരണത്തിന് ഡിജിപിക്ക് ഉപയോഗിക്കാവുന്ന തുകയുടെ പരിധി കുത്തനെ ഉയര്‍ത്തി. രണ്ട് കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയാക്കിയാണ് തുക ഉയര്‍ത്തിയത്. പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതിക്കാണ് തുക ഉയര്‍ത്തിയതെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
പൊലീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന സിഎജി റിപ്പോര്‍ട്ടടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിക്ക് ചെലവഴിക്കാവുന്ന തുക ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും പുറത്തുവരുന്നത്. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രണ്ട് ആഴ്ച മുമ്പാണ് തുക ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഡിജിപിക്ക് ചെലവഴിക്കാവുന്ന തുക ഇതുവരെ രണ്ട് കോടി രൂപ മാത്രമായിരുന്നു. ഇനി മുതല്‍ അത് അഞ്ച് കോടി രൂപയാകും. 2013 വരെ ഒരു കോടി രൂപയായിരുന്നു നവീകരണത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നത്. 2015 ലാണ് ഇത് രണ്ട് കോടിയായി ഉയര്‍ത്തിയത്. 2017 ന് ശേഷം ആറ് തവണ തുക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here