ഗെയിമിംഗ് ചലഞ്ചുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌കള്‍ ബ്രേക്കര്‍ പോലുള്ള ഗെയിമിംഗ് ചലഞ്ചുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. രസകരമായി തോന്നി കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിംഗ് ചലഞ്ചുകള്‍ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്.

ഇത്തരം ചലഞ്ചുകള്‍ അനുകരിക്കുന്നത് വഴി നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരുക്കു പറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ജീവന്‍ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിംഗ് ചലഞ്ചുകള്‍ നമ്മുടെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: kerala policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More