സംസ്ഥാനത്ത് പാൽക്ഷാമം: തമിഴ്‌നാടിന്റെ സഹായം തേടി മുഖ്യമന്ത്രി; സഹായം ഉറപ്പ് നൽകി തമിഴ്‌നാട്

സംസ്ഥാനം നേരിടുന്ന പാൽക്ഷാമം മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിന്റെ സഹായം തേടി. കേരളത്തെ സഹായിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഉറപ്പു നൽകിയതായി പിണറായി വിജയൻ അറിയിച്ചു. വേനൽ ശക്തി പ്രാപിക്കുന്നതിനിടെ തെക്കൻ കേരളത്തിലാണ് പാൽ ക്ഷാമം പ്രകടമായി തുടങ്ങിയത്.

മിൽമയുടെ അഭ്യർത്ഥന പ്രകാരമാണ് സംസ്ഥാനത്തെ പാൽക്ഷാമം മറികടക്കാൻ തമിഴ്‌നാട്ടിൽ നിന്നും പാൽ കൊണ്ടുവരാൻ സർക്കാർ തല ഇടപെടൽ നടത്തിയത്. പാൽ ക്ഷാമം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ തുടർ നടപടികൾ വേഗം പൂർത്തീകരിക്കും.

Read Also : പാൽ പ്രതിസന്ധി പരിഹരിക്കാൻ നപടിയുമായി മിൽമ; അന്യസംസ്ഥാന സഹകരണ സംഘങ്ങളിൽ നിന്ന്‌ പാൽ ഇറക്കുമതി ചെയ്യും

തെക്കൻ കേരളത്തിലാണ് പാലുൽപ്പാദനത്തിൽ കുറവുണ്ടായിരിക്കുന്നത്. തിരുവനന്തപുരം മേഖലയിൽ പോയ വർഷം ഇതേ സമയം 3.68 ലക്ഷം ലിറ്റർ പാൽ സംഭരിച്ച സ്ഥാനത്ത് ഇപ്പോൾ 3.2 ലക്ഷം ലിറ്റർ സംഭരിക്കാനേ കഴിയുന്നുള്ളൂ. നീല പായ്ക്കറ്റിൽ വരുന്ന ടോൺഡ് പാൽ ഉൽപ്പാദനത്തിൽ 15% കുറവു വരുത്തിയിരിക്കുകയാണ് മിൽമ. അയൽ സംസ്ഥാനങ്ങളിൽ വില കൂടുകയും പാൽ വരവ് കുറയുകയും ചെയ്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.

എട്ടു വർഷം മുമ്പ് സംസ്ഥാനം കടുത്ത പാൽക്ഷാമം നേരിട്ടിരുന്നു. ഇത് മറികടക്കാൻ ഉയർന്ന വിലയ്ക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാൽ വാങ്ങാൻ സർക്കാർ മിൽമയോട് നിർദേശിച്ചിരുന്നു. നഷ്ടം നികത്താമെന്ന് ഉറപ്പും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ അക്കാലത്തെ 17 കോടി രൂപയുടെ നഷ്ടം വർഷങ്ങൾ കഴിഞ്ഞിട്ടും മിൽമയുടെ ചുമലിൽ തന്നെയാണ്.

Story Highlights- Milk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top