Advertisement

കൊലക്കുറ്റത്തിന് ജയില്‍ശിക്ഷ; പുറത്തിറങ്ങി എംബിബിഎസ് നേടി യുവാവ്; ലക്ഷ്യം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ

February 17, 2020
Google News 1 minute Read

” 14 വര്‍ഷത്തെ ജയില്‍ വാസം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. രോഗികളെ സൗജന്യമായി ചികിത്സിക്കുക എന്നതാണ് എന്റെ പുതിയ ജീവിതം.” കൊലക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചശേഷം എംബിബിഎസ് നേടി യുവാവിന്റേതാണ് ഈ വാക്കുകള്‍.

വടക്കന്‍ കര്‍ണാടകത്തിലെ കലബുറഗി ജില്ലയിലെ അഫ്‌സല്‍പുര്‍ സ്വദേശിയായ സുഭാഷ് പട്ടീലാണ് കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. 2002 ല്‍ കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് സുഭാഷ് ജയിലിലായത്. കാമുകി പത്മാവതിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

അന്ന് എംബിബിഎസിന് രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സുഭാഷ്. ജയിലിലെ നല്ല നടപ്പിനൊടുവിലാണ് 14 വര്‍ഷത്തിനു ശേഷം സുഭാഷ് പുറത്തിറങ്ങിയത്. കാമുകി പത്മാവതിയെ 2016 ല്‍ സുഭാഷ് വിവാഹം കഴിച്ചു. 2019 ഫെബ്രുവരിയിലാണ് എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക അനുമതി തേടിയാണ് സുഭാഷ് പഠനം പുനരാരംഭിച്ചത്. ഇപ്പോള്‍ കോളജിനോട് ചേര്‍ന്നുള്ള ബസവേശ്വര്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് സുഭാഷ് പാട്ടീല്‍.

Story Highlights: doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here