കോടതി വിധികൾ ജനവിരുദ്ധമാണെങ്കിൽ ചോദ്യം ചെയ്യും: മുല്ലപ്പള്ളി രാമചന്ദ്രൻ

കോടതി വിധികൾ ജനവിരുദ്ധമാണെങ്കിൽ ചോദ്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംവരണം ബാധ്യതയല്ലെന്ന കോടതി വിധി ആപത്ക്കരമാണ്.

Read Also: ‘ഭാരവാഹി പട്ടികയെക്കുറിച്ച് പറയേണ്ടത് പാർട്ടിക്കകത്ത്’; കെ മുരളീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

സാമൂഹിക നീതിയുടെ നെഞ്ച് പിളർക്കുന്ന വിധിക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം. കരുണയില്ലാത്ത വിധികളാണ് കോടതിയിൽ നിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംവരണാനകൂല്യങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ദളിത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. രാജ്ഭവനിലേക്കായിരുന്നു മാർച്ച്. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

 

mullappalli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top