‘ഭാരവാഹി പട്ടികയെക്കുറിച്ച് പറയേണ്ടത് പാർട്ടിക്കകത്ത്’; കെ മുരളീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭാരവാഹി പട്ടികയെകുറിച്ച് പറയേണ്ടത് പാർട്ടിക്കകത്താണെന്നുംഅച്ചടക്ക ലംഘനം അനുവദിക്കില്ലെന്നുംമുല്ലപ്പള്ളി പറഞ്ഞു.

പാർട്ടി വിട്ട് മറ്റു സംഘടനയിൽ പോയവരെ തെറ്റ് തിരുത്തിയപ്പോൾ തിരിച്ചെടുത്ത സമീപനമാണ് കോൺഗ്രസിന്റേത്.എന്നാൽ ഇത്തരം അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ മുരളീധരനോട്വിശദീകരണം ആവശ്യപ്പെടുമോ എന്നു ചോദിച്ചപ്പോൾ അത് കെപിസിസിയുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

മുല്ലപ്പള്ളിക്ക് മറുപടിയുമായികെ മുരളീധരനും രംഗത്തെത്തി.കോൺഗ്രസ് വേദിയിൽ തന്നെയാണ് വിമർശനം ഉന്നയിച്ചതെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അഞ്ചു മാസമായി ചേരാത്തത് തന്റെ കുറ്റം കൊണ്ടല്ല. കെപിസിസി പട്ടികയിൽ സ്ത്രീകളുടേയും യുവാക്കളുടേയും പ്രാതിനിധ്യം കുറഞ്ഞത് ന്യൂനത തന്നെയാണ്. ഹൈക്കമാൻഡിന് എല്ലാം അറിയാമെന്നുംമുരളീധരൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top