ഭർത്താവ് തീകൊളുത്തി; നഴ്സ് മരണത്തിനു കീഴടങ്ങി

ഭര്‍ത്താവ് തീ കൊളുത്തിയ നഴ്‌സ് മരണത്തിനു കീഴടങ്ങി. കണ്ണൂർ ചാലാട് സ്വദേശിനി രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.

രണ്ടാഴ്ച മുൻപാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് സന്ദീപ് തന്നെ ടിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി തീവെക്കുകയായിരുന്നു എന്നാണ് മൊഴി. സന്ദീപ് ഒളിവിലാണ്.

ആശുപത്രിയിലെത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയതായും രാഖി മൊഴി നൽകിയിട്ടുണ്ട്. സന്ദീപിൻ്റെ പേര് പറഞ്ഞാൽ ഒന്നര വയസുള്ള കുട്ടിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. അതു കൊണ്ടാണ് സന്ദീപിൻ്റെ പേര് ആദ്യം പറയാതിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്. മരണമുറപ്പായതോടെയാണ് രാഖി മൊഴി നൽകിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Story Highlights: Husband set wife on fire died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top