കൂടത്തായി കൊലപാതക പരമ്പര; റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കൂടത്തായി റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ ജോളി ആത്മഹത്യ ചെയ്യാനോ സാക്ഷികളെ അപായപ്പെടുത്താനോ സാധ്യതയുണ്ടെന്നാണ് സ്‌പെഷൽ പ്രൊസിക്യൂട്ടറുടെ വാദം.

കേസ് ഡിറ്റക്ടീവ് കഥ മാത്രമാണെന്നും റോയി തോമസ് മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നുമാണ് ജോളിയുടെ അഭിഭാഷകന്റെ വാദം. ജോളിക്കൊപ്പം രണ്ടാം പ്രതിയായ എംഎസ് മാത്യുവിന്റെ ജാമ്യപേക്ഷയിലും വിധി പറയും. കൂടത്തായി കൊലക്കേസിൽ ആദ്യം രജിസ്ട്രർ ചെയ്ത കേസാണ് റോയ് തോമസിന്റേത്. 2011ലാണ് റോയി തോമസ് കൊല്ലപ്പെടുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു കൊലപാതകം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More