കോടതി പറഞ്ഞെന്ന് കരുതി സംവരണം ഒഴിവാക്കാൻ ആകില്ല: മുഖ്യമന്ത്രി

ഏതെങ്കിലും കോടതി പറഞ്ഞെന്ന് കരുതി സംവരണം ഒഴിവാക്കാൻ ആകില്ലെന്നാണ് സർക്കാരിന്റെയും ഇടത് മുന്നണിയുടേയും തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 142ാം ജന്മദിന മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: പൗരത്വ നിയമ ഭേദഗതിക്കൊപ്പം ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് പൗരത്വ രജിസ്റ്റര്‍: മുഖ്യമന്ത്രി
അതേസമയം, വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതികരിച്ചു. കോടതി വിധികൾ ജന വിരുദ്ധമാണെങ്കിൽ ചോദ്യം ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംവരണം ബാധ്യതയല്ലെന്ന കോടതി വിധി ആപത്ക്കരമാണ്.
സാമൂഹിക നീതിയുടെ നെഞ്ച് പിളർക്കുന്ന കോടതി വിധിക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം. കരുണയില്ലാത്ത വിധികളാണ് കോടതിയിൽ നിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി.
pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here