Advertisement

സുരേഷ് ഗോപിയുടെ ആക്ഷനൊന്നും ഒരു ഇടിവും വന്നിട്ടില്ല; ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ സംഘട്ടന രംഗം മേക്കിംഗ് വീഡിയോ വൈറൽ

February 17, 2020
Google News 2 minutes Read

സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ സംഘട്ടന രംഗത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് അണിയറക്കാർ. തൻ്റെ യൂട്യൂബ് ചാനലിലൂടെ നടനും നിർമാതാവുമായ ദുൽഖർ സൽമാനാണ് വീഡിയോ പുറത്തു വിട്ടത്. രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തൻ്റെ ഫേസ്ബുക്ക് പേജിലും ദുൽഖർ വീഡിയോയുടെ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.

മുൻപ് പല ആക്ഷൻ രംഗങ്ങളിലൂടെയും ആരാധകരെ രസിപ്പിച്ചിട്ടുള്ള സുരേഷ് ഗോപി, ആക്ഷൻ രംഗങ്ങളിൽ തൻ്റെ പഴയ പ്രസരിപ്പിനൊന്നും ഒരു ഇടിവും വന്നിട്ടില്ലെന്നാണ് ഈ വീഡിയോയിലൂടെ തെളിയിക്കുന്നത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷിനെയും വീഡിയോയിൽ കാണാം. മാധവിന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമകളിൽ സജീവമാണ്. മാഫിയ ശശി ആണ് ആക്ഷൻ കൊറിയോഗ്രാഫർ.

സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയാണ് ‘വരനെ ആവശ്യമുണ്ട്.’ നിറഞ്ഞ സദസ്സിൽ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ദുൽഖർ സൽമാൻ്റെ നിർമ്മാണക്കമ്പനിയായ വേഫേറർ ഫിലിംസും സ്റ്റാർ എൻ്റർടൈന്മെൻ്റ്സും നിർമ്മിച്ചിരിക്കുന്നത്. നടി ശോഭനയാണ് സുരേഷ് ഗോപിയുടെ നായിക. ദുൽഖർ സൽമാൻ, സംവിധായകൻ പ്രിയദർശൻ്റെ മകൾ കല്യാണി പ്രിയദർശൻ, ഉർവശി, കെപിഎസി ലളിത, ജോണി ആൻ്റണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. അൽഫോൺസ് ജോസഫാണ് സംഗീത സംവിധാനം. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ടോബി ജോൺ ആണ് എഡിറ്റ്.

Story Highlights: Varane Avashyamund Action Sequence Making Video viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here