വഴിതെറ്റി അഞ്ച് ദിവസം കാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞ് ചൈനീസ് വിദ്യർത്ഥിനി; ധൈര്യത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പൊലീസ്

യാങ് ചെങ് എന്ന ചൈനീസ് വിദ്യാർത്ഥിനിയുടെ ആത്മധൈര്യത്തെ പ്രശംസിക്കുകയാണ് ഓസ്‌ട്രേലിയൻ പൊലീസിപ്പോൾ. അഞ്ച് ദിവസമാണ് ഒരു വനത്തിനുള്ള ഒറ്റയ്ക്ക് യാങ് ചെങ് കഴിച്ചുകൂട്ടിയത്. പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തിയതാണ് ചൈനക്കാരിയായ യാങ് ചെങ്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ചെങ് കാൽ നടയായി വനത്തിലൂടെ ഉല്ലാസയാത്രക്കിറങ്ങി. ഇടയ്ക്ക് യാങ് ചെങിന് വഴി തെറ്റി.
Read Also: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഏഴ് ലക്ഷം കോടി രൂപ സംഭാവന ചെയ്യും: ജെഫ് ബെസോസ്
സുഹൃത്ത് നോക്കുമ്പോൾ യാങ് കൂടെയില്ല. ഉടനെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. പുരോഗതി ഇല്ലാതായതോടെ പ്രദേശവാസികളും മുങ്ങൽ വിദഗ്ധരും പൊലീസിന്റെ സഹായത്തിനെത്തി. കനത്ത മഴ തെരച്ചിലിനെ കാര്യമായി ബാധിച്ചു. ഒടുക്കം, അഞ്ചാം നാൾ തെരച്ചിൽ സംഘം യാങ് ചെങിനെ കണ്ടെത്തി.
വനത്തിനകത്തെ വെള്ളച്ചാട്ടത്തിനടുത്തുവച്ചാണ് സംഘം യാങിനെ കണ്ടെത്തിയത്. തൊട്ടടുത്ത ഗുഹയിലാണ് ഇത്രയും ദിവസം യാങ് ഉറങ്ങിയത്. വിശപ്പകറ്റനായി അവിടുത്തെ അരുവികളിലെ ശുദ്ധജലം കുടിച്ചു. ഓസ്‌ട്രേലിയൻ പൊലീസിപ്പോൾ യാങ് ചെങിന്റെ ആത്മധൈര്യത്തെ പ്രശംസിക്കുകയാണ്. അഞ്ച് ദിവസം അപകടമൊന്നും കുടാതെ, പ്രതീക്ഷയോടെ ആ വനത്തിനുള്ളിൽ തങ്ങാൻ യാങ് ചെങ് കാണിച്ചത് അപാരമായ കരുത്താണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here