കൂടത്തായി റോയ് വധക്കേസ്; ജോളിയുടെ ജാമ്യാപേക്ഷ തള്ളി

കൂടത്തായി റോയ് വധക്കേസിൽ ജോളി , എം.എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷൻസ് ജഡ്ജ് എംആർ അനിതയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിൽ വിട്ടാൽ ജോളി ആത്മഹത്യ ചെയ്യാൻ സാധ്യയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യേപക്ഷ തള്ളിയത്. സിലി വധക്കേസിൽ ജോളിയുടെ ജാമ്യപേക്ഷ 22 ന് പരിഗണിക്കും.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെത് റോയ് തോമസ് വധക്കേസിലും, രണ്ടാം പ്രതിയായ എം.എസ് മാത്യൂവിന്റേത് റോയ് തോമസ്, സിലി, മഞ്ചാടി മാത്യൂ, ആൽഫൈൻ വധക്കേസിലുമാണ് ജാമ്യാപേക്ഷ തളളിയത്. ജാമ്യത്തിൽ വിട്ടാൽ വിചാരണയിൽ നിന്ന് രക്ഷനേടാൻ ജോളി ആത്മഹത്യ ചെയ്യാൻ വരെ സാധ്യതയുണ്ടെന്ന സ്‌പെഷൽ പ്രൊസിക്യൂട്ടറുടെ വാദം കോടതി പരിഗണിച്ചു. കേസിലെ മുഖ്യസാക്ഷി പ്രതിയുടെ മകനും, മറ്റ് അടുത്ത ബന്ധുക്കളുമായ സാഹചര്യത്തിൽ ജാമ്യം അനവധിച്ചാൽ സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി എംആർ അനിത വിധിയിൽ വ്യക്തമാക്കി.
സയനൈഡ് നൽകി ജോളി റോയ് തോമസിനെ കൊന്നു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് തെളിഞ്ഞിട്ടും എംഎസ് മാത്യു വീണ്ടും ജോളിക്ക് സയനൈഡ് എത്തിച്ചത് കുറ്റകൃത്യത്തെപ്പറ്റിയുള്ള അറിവോടെയായിരുന്നു എന്ന വാദവും കോടതി അംഗീകരിച്ചു. സിലിവധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ 22ന് കോടതി വാദം കേൾക്കും.
Story highlights- Koodathayi Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here