തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ തടസ ഹര്‍ജിയുമായി മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ തടസ ഹര്‍ജിയുമായി മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക, തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍പട്ടികയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ലീഗിന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചത്. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
2015ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക പുതുക്കി തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കാന്‍ കമ്മീഷന്‍ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ അടക്കം ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങിയതോടെ മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ തടസഹര്‍ജി നല്‍കുകയായിരുന്നു. ഇനി ഇടക്കാല ഉത്തരവുകള്‍ അടക്കം പാസാക്കുന്നതിന് മുന്‍പ് കോടതിക്ക് ലീഗിന്റെ ഭാഗം കേള്‍ക്കേണ്ടി വരും.
Story Highlights: Suprem Court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here