ജന്മദിനത്തിൽ കാറപകടം: വിൻഡീസ് പേസർ ഒഷേൻ തോമസിനു പരുക്ക്

വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഒഷേൻ തോമസിന് കാറപടത്തിൽ പരുക്ക്. ജമൈക്കയിലെ ഹൈവേ 2000 വെച്ചാണ് അപകടമുണ്ടായത്. ഒഷേൻ തോമസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം ഉണ്ടായതിനെ തുടർന്ന് ഒഷേൻ്റെ കാർ തലകീഴായി മറിഞ്ഞു. തൻ്റെ ജന്മദിനത്തിൽ വെച്ച് തന്നെയാണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്.
അപകടം ഉണ്ടായതിനു പിന്നാലെ അദ്ദേഹത്തെ സ്പാനിഷ് ടൗൺ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടു പോകവേ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു എന്നും പ്രതികരിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്. ഇപ്പോൾ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. ഇന്ന് 23 വയസ്സ് തികഞ്ഞ ഒഷേൻ പരുക്ക് മാറി എത്രയും വേഗം തിരികെ വരട്ടെ എന്ന് വെസ്റ്റ് ഇൻഡീസ് പ്ലയേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.
2018ലാണ് ഒഷേൻ തോമസ് വിന്‍ഡീസിന് വേണ്ടി അരങ്ങേറുന്നത്. 20 ഏകദിനങ്ങളും 10 ടി-20യും കളിച്ച ഒഷേൻ 36 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിലും ഒഷേൻ അരങ്ങേറി. കഴിഞ്ഞ സീസണിൽ നാല് മത്സരങ്ങൾ മാത്രം കളിച്ച ഒഷേനെ 50 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്.
Story Highlights: Oshane Thomas recovering at home after escaping serious injury in Jamaica car acciden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here