സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിക്കാൻ പൊലീസ് നീക്കം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിക്കാൻ പൊലീസ് നോട്ടിസ് നൽകി. സമരം ചെയ്യുന്നവർക്കും പന്തൽ ഉടമകൾക്കുമാണ് നോട്ടിസ് നൽകിയത്.

Read Also: എംഎസ് മണിയുടെ ‘കാട്ടുകള്ളന്മാർ’ എന്ന പരമ്പര പിടിച്ചുലച്ചത് കേരള രാഷ്ട്രീയത്തെ : പ്രഭാ വർമ

12 മണിക്കൂറിനകം പന്തൽ പൊളിച്ച് മാറ്റണമെന്നാണ് പന്തൽ കോൺട്രാക്ടർമാർ നൽകിയ നോട്ടിസിൽ പറയുന്നത്. കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഹൈക്കോടതി വിധിയുടെ ലംഘനമെന്നും ചൂണ്ടിക്കാട്ടിയാണ് പന്തൽ പൊളിക്കാൻ നിർദേശിച്ചത്.

ഷഹീൻബാഗ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വാളയാർ കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ചുമുള്ള സമരങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്.

 

strike, secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top