പ്രീമിയർ ലീഗ്, ഐഎസ്എൽ യൂത്ത് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു; മത്സരങ്ങൾ 24ന് ആരംഭിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളിലെ യൂത്ത് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു. പ്രീമിയർ ലീഗുമായി ചേർന്ന് ഐഎസ്എൽ നടത്തുന്ന രണ്ടാമത്തെ യൂത്ത് ഗെയിംസാണിത്. നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂർണമെൻ്റ് മുംബൈയിലാണ് നടക്കുക. ഈ മാസം 24 മുതൽ മത്സരങ്ങൾ ആരംഭിക്കും.
അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ഈ ടൂർണമെൻ്റ്. പ്രീമിയർ ലീഗിൽ കളിക്കുന്ന ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, സതാംപ്ടൺ എന്നീ ക്ലബുകളുടെ അണ്ടർ-14 ടീമുകളാണ് ഇന്ത്യയിലെത്തുക. ഇവർ ഐഎസ്എൽ ടീമുകളായ ബെംഗളൂരു എഫ്സി, എഫ്സി ഗോവ എന്നീ ക്ലബുകൾക്കൊപ്പം റിലയൻസ് യങ് ചാംപ്സ് അക്കാദമിയുടെ അണ്ടർ-15 ടീമുകളുമായി ഏറ്റുമുട്ടും. നവി മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലാണ് ഈ ടൂർണമെന്റ് നടക്കുക. അഞ്ച് ദിവസം നീണ്ട പരിപാടിയിൽ കളിക്കാർ, പരിശീലകർ, റഫറിമാർ എന്നിവർക്ക് പ്രേത്യേക പരിപാടികളും സംഘടിപ്പിക്കും. ഫെബ്രുവരി 28നാണ് ഫൈനൽ.
പ്രീമിയർ ലീഗും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും 11 വർഷമായി യോജിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയിലെ ഗ്രാസ് റൂട്ട് ഫുട്ബോൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.
Story Highlights: ISL, Indian Super League, Engliash Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here