Advertisement

വെടിയുണ്ടകൾ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

February 19, 2020
Google News 1 minute Read

പൊലീസ് വകുപ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷണം ഏഴ് ഘട്ടങ്ങളിലായി പൂർത്തിയാക്കും. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം, സിഎജി റിപ്പോർട്ടിലെ പൊലീസിനെതിരായ പരാമർശങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. മുഖ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറുക. ചട്ടവിരുദ്ധമായി ഡിജിപി പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക . റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കും വന്നേക്കും.

Read Also : പൊലീസ് സേനയിലെ ക്രമക്കേട്: ആഭ്യന്തര സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തിൽ ബെഹ്‌റക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

Story Highlights- IG, Cartridge, Bullet, dgp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here