ശബരിമല യുവതീപ്രവേശം; സംസ്ഥാനത്തിന്റെ നിലപാടിനെ തള്ളി സിപിഐഎം കേന്ദ്ര കമ്മറ്റി റിപ്പോർട്ട്

ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്നാണ് നിലപാടെന്ന് വ്യക്തമാക്കി സിപിഐഎം കേന്ദ്രകമ്മറ്റി രേഖ. യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി തള്ളുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ വിലയിരുത്തൽ.

Read Also: ശബരിമലയിലെ യുവതീപ്രവേശം അണികൾക്ക് ആഘാതമായെന്ന് സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

പകരം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണ് തീരുമാനിച്ചത്. ഭൂരിപക്ഷ ബെഞ്ചിന്റെ ഈ തീരുമാനം 2018ലെ വിധി ഉയർത്തിപ്പിടിക്കുന്നതിന് സഹായകരമല്ല.

എല്ലാ മേഖലയിലും സ്ത്രീ-പുരുഷ തുല്യത എന്ന നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു. സുപ്രിംകോടതിയിൽ നിന്ന് എത്രയും വേഗം വ്യക്തവും അന്തിമവുമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന ഘടകത്തിന്റേത് ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ വിശാല ബഞ്ചിന് വിട്ട ഉത്തരവിനെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയമമന്ത്രി എ കെ ബാലനും ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനോട് വിയോജിക്കുകയാണ് പാർട്ടി കേന്ദ്ര കമ്മറ്റി. പാർട്ടി വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

 

sabarimala woman entry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top