വ്യോമാക്രമണത്തെ ചിരികൊണ്ട് നേരിടാൻ മകളെ പഠിപ്പിച്ച് അച്ഛൻ; ഇത് സിറിയൻ ജനതയുടെ ദുർവിധി

സിറിയൻ ജനതയുടെ ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും ഉറ്റവരുടെ മൃതദേഹങ്ങളും…അന്തരീക്ഷത്തിലാകെ ബോംബ് പൊട്ടിയ പുകപടലവും, മനുഷ്യ മാംസം കരിഞ്ഞ ഗന്ധവും….ഇതിനെല്ലാത്തിനുമുപരി കാതടപ്പിക്കുന്ന ശബ്ദത്തിൽ ലക്ഷോപലക്ഷം പേരുടെ കരച്ചിൽ…അതാണ് സിറിയ….ബോംബും, വ്യോമാക്രമണവുമെല്ലാം ഏത് നിമിഷവും തങ്ങൾക്കുമേൽ പതിക്കാമെന്ന് പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് അവർ ജീവിക്കുന്നത്. ഈ നിസഹായാവസ്ഥ തുറന്നുകാട്ടുന്ന ഒരു വീഡിയോ സിറിയയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തെ ചിരികൊണ്ട് നേരിടാൻ മകളെ പഠിപ്പിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇന്ന് ലോകജനതയുടെ ഹൃദയത്തിൽ വിങ്ങലവശേഷിപ്പിച്ചുകൊണ്ട് പുറത്ത് വന്നിരിക്കുന്നത്.
സിറിയയിലെ മൂന്ന് വയസുകാരിയെ വ്യോമാക്രമണമുണ്ടാകുമ്പോൾ ചിരിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ഈ അച്ഛൻ. ‘ഷെൽ’ എന്ന് പറഞ്ഞ് ആർത്ത് ചിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ കണ്ണീരോടെയാണ് ലോകജനത കണ്ടുതീർത്തത്.
സിറിയൻ ജനതയുടെ ദുരിതത്തിന് അറുതി വരുത്താനും ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്ത് നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Story Highlights- Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here