ട്രംപ് ഇന്ത്യയിലെത്തുന്നത് പറക്കും വൈറ്റ് ഹൗസില്‍ ; വിമാനത്തിന്റെ പ്രത്യേകതകള്‍ ഇവ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. പ്രസിഡന്റ് സഞ്ചരിക്കാനായി പ്രത്യേകം തയാറാക്കിയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരിക്കും ട്രംപും കുടുംബവും ഉദ്യോഗസ്ഥര്‍ക്കൊപ്പം 24ന് ഇന്ത്യയില്‍ പറന്നിറങ്ങുക. പറക്കും വൈറ്റ് ഹൗസ് വിളിപ്പേരുള്ള എയര്‍ഫോഴ്‌സ് വണ്ണിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനമായാണ് കണക്കാക്കപ്പെടുന്നത്.

ബോയിംഗ് 747-200 ബിയുടെ കസ്റ്റമൈസിഡ് പതിപ്പാണ് എയര്‍ഫോഴ്‌സ് വണ്‍. പ്രസിഡിന്റിന്റെ ഓഫീസ് മുറി, കോണ്‍ഫറന്‍സ് ഹാള്‍, പ്രത്യേക സ്യൂട്ട് മുറി, ഡ്രസിംഗ് റൂം, കുളിമുറി, ജിം, എന്ന് തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി അടക്കം വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഈ വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളുമുള്ള എയര്‍ഫോഴ്‌സ് വണിന് ആണവായുധ ആക്രമണത്തെപ്പോലും ചെറുക്കാനുള്ള ശക്തിയുണ്ട്. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ തന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ള വിമാനത്തിന് മണിക്കൂറില്‍ ഏകദേശം 1128 കിലോമീറ്റര്‍ വേഗത്തില്‍ 12550 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാകും.

325 ദശലക്ഷം ഡോളര്‍ അഥവാ 2200 കോടി രൂപയാണ് എയര്‍ഫോഴ്‌സ് വണ്ണിന്റെ ഏകദേശ വില. 1962ല്‍ അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ് പ്രസിഡന്റിന് വേണ്ടി മാത്രമായി നിര്‍മിച്ച ആദ്യ വിമാനത്തിന്റെ അവകാശി. ബോയിംഗ് 707 ന്റെ മോഡിഫൈഡ് പതിപ്പായിരുന്നു അത്. തുടര്‍ന്ന് ബോയിംഗ് 747 വിമനത്തിലേക്ക് മാറുകയായിരുന്നു.

Story Highlights- Trump, flying White House, special features of the aircraft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top