ഇന്ത്യാ സന്ദര്‍ശനത്തില്‍ വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് ട്രംപ്

ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇന്ത്യാ-യുഎസ് വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് അത്തരമൊരു കരാറുണ്ടാകുമോ എന്നറിയില്ലെന്നും ട്രംപ് പറഞ്ഞു.
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് അത്തരമൊരു കരാറുണ്ടാകുമോ എന്നറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാര്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും എന്നാല്‍ അത്തരം വലിയ പ്രഖ്യാപനങ്ങള്‍ പിന്നീട് മാത്രമെ ഉണ്ടാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ തനിക്കുള്ള അതൃപ്തി വ്യക്തമാക്കിയ ട്രംപ് ഇന്ത്യ തങ്ങളോട് നന്നായിട്ടല്ല പെരുമാറിയിട്ടുള്ളതെന്ന് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. മോദി തനിക്ക് ഏറെ ഇഷ്ടമുള്ള വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ നിയുക്തനായിട്ടുള്ള യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈത്തിസെര്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ ട്രംപിനെ അനുഗമിക്കാന്‍ സാധ്യതയില്ലെ്ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights- Trump, no trade deal, India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here