വർക്കല റിസോർട്ടിൽ തീപിടുത്തം

വർക്കല റിസോർട്ടിൽ തീപിടുത്തും. പാപനാശം തിരുവമ്പാടി റിസോർട്ടിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്. ബോട്ട്മാൻ കഫേയെന്ന ഡബിൾ ഡക്കർ റസ്റ്റോറന്റും ഇതിനോട് ചേർന്നുളള മറ്റൊരു റെസ്റ്റോറന്റും, ഒരു കടയും തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു.

രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരുക്കില്ല.

 

Story Highlights- Varkala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top