Advertisement

വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; കൊല്ലം ചവറ സ്വദേശികളായ 6 പേര്‍ പിടിയില്‍

1 day ago
Google News 2 minutes Read
bar employees attacked in varkala

തിരുവനന്തപുരത്ത് ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്. (bar employees attacked in varkala)

ഇന്നലെ വൈകീട്ട് പത്ത് മണിയോടെ വര്‍ക്കലയിലെ ഒരു ബാര് ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Read Also: ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കായി പെരുന്നാള്‍ നമസ്‌കാരവും ആഘോഷ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം

അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചുകീറിയെന്നാണ് വിവരം. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെത്തി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ തടഞ്ഞുവച്ചത്. അക്രമികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights : bar employees attacked in varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here