അവിനാശി ബസ് അപകടം: കെഎസ്ആര്‍ടിസിക്ക് നഷ്ടമായത് മികച്ച ജീവനക്കാരെ: മുഖ്യമന്ത്രി

അവിനാശി ബസ് അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റേയും ബൈജുവിന്റേയും വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെഎസ്ആര്‍ടിസിക്ക് മികച്ച രണ്ടു ജീവനക്കാരെയാണ് നഷ്ടപ്പെട്ടത്. അതിലുമുപരി മാതൃകയാക്കേണ്ട രണ്ടു മനുഷ്യസ്‌നേഹികളാണ് നമ്മെ വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം യാത്രക്കിടയില്‍ ഗുരുതരമായ രോഗാവസ്ഥ നേരിടേണ്ടി വന്ന യുവതിക്ക് ചികിത്സ നല്‍കാന്‍ ഇവര്‍ കാണിച്ച സേവന സന്നദ്ധതയും ത്യാഗവും ജനശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തയായിരുന്നു.
ബസ് വഴി തിരിച്ചു വിട്ട് കൃത്യ സമയത്ത് ചികിത്സ നല്‍കുവാനും, ബന്ധുക്കള്‍ വരുന്നതു വരെ ഉത്തരവാദിത്വമേറ്റെടുത്ത് ആശുപത്രിയില്‍ യുവതിക്കൊപ്പം നില്‍ക്കുവാനും തയാറായത്, സഹജീവികളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും ആഴം എത്രയെന്ന് ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു.
അവര്‍ കാണിച്ച പാത അനുകരണീയമാണ്. ബൈജുവിനും ഗിരീഷിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: ksrtc accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here