അവിനാശി അപകടം ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

‘തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ നടന്ന ബസ് അപകടത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. തന്റെ പ്രാര്‍ഥനയും ചിന്തയും അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരുക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു’ – എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേരും മലയാളികളാണ്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.

 

Story Highlights- Avinashi KSRTC bus accident, PM condolences

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top